പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

റഹ്മത്ത് ഹാമിദ്

പ്രസിഡൻ്റ്

എ സുനിൽകുമാർ
എ സുനിൽകുമാർ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

വി എസ് മായാദേവി
വി എസ് മായാദേവി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

എം.എച്ച് വിജയൻ
എം.എച്ച് വിജയൻ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുലേഖ എസ്
സുലേഖ എസ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

സജ്ജാദ് എസ് എസ്
സജ്ജാദ് എസ് എസ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പുറക്കാട് പ്രദേശം തീരസമതലത്തില്‍പ്പെടുന്ന പ്രദേശമാണ്. കാര്‍ഷിക കാലാവസ്ഥാ മേഖലയില്‍  ഇത്  സാന്‍ഡി സോണില്‍ പെടുന്നു. എന്‍.ആര്‍.പി. വിഭജനത്തില്‍ ഈ പ്രദേശം  പ്രൊബ്ളം ഏരിയ സോണില്‍പ്പെടും. 23.19 ചതുരശ്ര കി.മീറ്റര്‍ വിസ്തൃതിയുള്ള  പഞ്ചായത്ത് പ്രദേശത്തിന്റെ 16.22 ചതുരക്ര കി.മീ പ്രദേശവും പാടശേഖരങ്ങളും ചതുപ്പുകളും ജലാശയങ്ങളും ആണ്. കരപ്രദേശം 6.97 ചതുരശ്ര കി.മീ മാത്രമേ വരൂ. പഞ്ചായത്തിന്റെ പടിഞ്ഞാറേ  അരികില്‍  സമുദ്രതീരത്തോടു ചേര്‍ന്നു തെക്കു വടക്കായി ഒരു നാട പോലെ  കരപ്രദേശം സ്ഥിതി ചെയ്യുന്നു. ജലാശയങ്ങളാല്‍ സമ്പന്നമാണ് പുറക്കാട് പഞ്ചായത്ത്.മത്സ്യ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ ഗ്രാമത്തിന് 9കിലോമീറ്റര്‍ സമുദ്രതീരമുണ്ട്. വളരെക്കാലം മുന്‍പ് മുതല്‍ തന്നെ പരമ്പരാഗത മത്സ്യബന്ധന രീതിയാണ് തുടരുന്നത്. 1953 ലാണ് പുറക്കാട് പഞ്ചായത്ത് രൂപംകൊള്ളുന്നത്.സുഗന്ധദ്രവ്യങ്ങളുടെ കയറ്റുമതിയില്‍ ലോകത്തില്‍ ഒന്നാം തരമെന്ന ഖ്യാതി പുറക്കാട് നേടിയിരുന്നു. വൈഡൂര്യം, പവിഴം, ചെമ്പ്, തകരം, ഈയം, വീഞ്ഞ് തുടങ്ങിയവ...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ, അമ്പലപ്പുഴ ബ്ലോക്ക് പരിധിയിൽ വരുന്ന പഞ്ചായത്താണ് പുറക്കാട്.23.19 ച.കി.മീ വിസ്തീർണ്ണമുള്ള ഈ പ്രദേശം തീരസമതലത്തിൽപ്പെടുന്നു.കാർഷിക കാലാവസ്ഥാ മേഖലയിൽ ഇത് സാൻഡി സോണിൽ ഉൾപ്പെടുന്നു.NRP വിഭജന പ്രകാരം പുറക്കാട് പ്രോബ്ലം ഏരിയ സോണിലാണ്.പഞ്ചായത്തിന്റെ 16.22 ച.കി.മീ പാടശേഖരങ്ങളും ചതുപ്പുകളും ജലാശയങ്ങളുമാണ്.കരപ്രദേശം 6.97 ച.കി.മീ മാത്രമേയുള്ളൂ.പടിഞ്ഞാറ് സമുദ്രതീരത്തോട് ചേർന്ന് തെക്ക്-വടക്കായി നാട പോലെയാണ് കരപ്രദേശം സ്ഥിതി ചെയ്യുന്നത്.പരമ്പരാഗത മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഈ ഗ്രാമത്തിന് 9 കി.മീ സമുദ്രതീരമുണ്ട്.വളരെക്കാലമായി പരമ്പരാഗത മത്സ്യബന്ധന രീതിയാണ് ഇവിടെ തുടരുന്നത്.വണ്ടാനം-തോട്ടപ്പള്ളി അപ്ലിഫ്റ്റിന്റെ ഭാഗമായിരുന്നു പുറക്കാട്.കുമാരൻ പാറമ്പിൽ വേലായുധൻ, അഴീയ്ക്കകത്ത് ചന്ദ്രശേഖരൻ എന്നിവരായിരുന്നു അപ്ലിഫ്റ്റ് ഭരണത്തിന് നേതൃത്വം നൽകിയത്. 1953-ൽ പുറക്കാട് പഞ്ചായത്ത് രൂപം...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

September 28, 2026

ലഹരിക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ 2.0’

പഞ്ചായത്തുതല പ്രവർത്തനങ്ങൾക്ക് പുറക്കാട് ഗ്രാമപഞ്ചായത്തിൽ തുടക്കംലഹരിക്കെതിരെ ശക്തമായ പ്രതിരോധമുയർത്തി നടപ്പാക്കുന്ന “ഓപ്പറേഷൻ തൂഫാൻ 2.0 – ദി നർക്കോ ഹണ്ട്” പദ്ധതിയുടെ പഞ്ചായത്തുതല പ്രവർത്തനങ്ങൾക്ക് പുറക്കാട് ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം സെപ്റ്റംബർ 28ന്...

കൂടുതൽ വായിക്കുക
പുതിയ വാർത്ത