ഓഡിറ്റ് റിപ്പോർട്ട് 2024-25
പുറക്കാട് ഗ്രാമപഞ്ചായത്ത് 2024-2025 ഓഡിറ്റ് റിപ്പോർട്ട് - സംഗ്രഹം
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് ആലപ്പുഴ ജില്ലാ കാര്യാലയം തയ്യാറാക്കിയ പുറക്കാട് ഗ്രാമപഞ്ചായത്തിന്റെ 2024-25 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് പൊതുവെ തൃപ്തികരമായ ധനകാര്യസ്ഥിതി വ്യക്തമാക്കുന്നു. എങ്കിലും സാമ്പത്തിക കൃത്യത ഉറപ്പാക്കാൻ അടിയന്തരമായി പരിഹരിക്കേണ്ട ചില പ്രധാന അപാകതകളും ഇതിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
പ്രധാന കണ്ടെത്തലുകൾ:
നികുതി പൊരുത്തക്കേടുകൾ: വാർഷിക കണക്കുകളിലെ വസ്തു നികുതി ഡിമാൻ്റ്, കളക്ഷൻ, ബാലൻസ് വിവരങ്ങൾ 'സഞ്ചയ' സോഫ്റ്റ്വെയർ സ്റ്റേറ്റ്മെന്റുമായി പൊരുത്തപ്പെടുന്നില്ല. കൂടാതെ പകുതി വാർഡുകളിൽ പോലും ഫീൽഡ് തല സർവ്വെ പൂർത്തിയായിട്ടില്ല.
ആസ്തി വിവരങ്ങൾ: പഞ്ചായത്ത് നാളിതുവരെ ആർജ്ജിച്ചിട്ടുള്ള വസ്തുവിന്റെ കൃത്യമായ മൂല്യം ആസ്തിയായി രേഖപ്പെടുത്തിയിട്ടില്ല.
ഫണ്ട് വിനിയോഗം: മത്സ്യത്തൊഴിലാളികളുടെ മക്കൾക്കായി ഫർണ്ണീച്ചറും ലാപ്ടോപ്പും വാങ്ങിയതിലും , സുഭിക്ഷ കേരളം പച്ചക്കറി കൃഷി പദ്ധതിയിലും ആവശ്യകത നിർണ്ണയിക്കാതെയാണ് പർച്ചേസ് നടത്തിയത്. ഉപയോഗശൂന്യമായ കുടിവെള്ള പൈപ്പ് ലൈൻ മാറ്റിയതുമായി ബന്ധപ്പെട്ട് വിനിയോഗ സാക്ഷ്യപത്രം ലഭ്യമായിട്ടില്ല.
ആഭ്യന്തര നിയന്ത്രണം: ഫ്രണ്ട് ഓഫീസിന്റെ സ്ഥാനം പൊതുജനങ്ങൾക്ക് പ്രയോജനപ്രദമല്ലെന്നും വാട്ടർ അതോറിറ്റിയിലെ വെള്ളക്കര കുടിശ്ശിക ഒഴിവാക്കാൻ നടപടി വേണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.
അപാകതകൾ ചർച്ച ചെയ്യാൻ ഒരു മാസത്തിനകം പ്രത്യേക യോഗം കൂടാനും, രണ്ട് മാസത്തിനകം മറുപടി റിപ്പോർട്ട് നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്.