ഒറ്റ നോട്ടത്തില്‍
പുറക്കാട് പ്രദേശം തീരസമതലത്തില്‍പ്പെടുന്ന പ്രദേശമാണ്. കാര്‍ഷിക കാലാവസ്ഥാ മേഖലയില്‍ ഇത് സാന്‍ഡി സോണില്‍ പെടുന്നു. എന്‍.ആര്‍.പി. വിഭജനത്തില്‍ ഈ പ്രദേശം പ്രൊബ്ളം ഏരിയ സോണില്‍പ്പെടും. 23.19 ചതുരശ്ര കി.മീറ്റര്‍ വിസ്തൃതിയുള്ള പഞ്ചായത്ത് പ്രദേശത്തിന്റെ 16.22 ചതുരക്ര കി.മീ പ്രദേശവും പാടശേഖരങ്ങളും ചതുപ്പുകളും ജലാശയങ്ങളും ആണ്. കരപ്രദേശം 6.97 ചതുരശ്ര കി.മീ മാത്രമേ വരൂ. പഞ്ചായത്തിന്റെ പടിഞ്ഞാറേ അരികില്‍ സമുദ്രതീരത്തോടു ചേര്‍ന്നു തെക്കു വടക്കായി ഒരു നാട പോലെ കരപ്രദേശം സ്ഥിതി ചെയ്യുന്നു. ജലാശയങ്ങളാല്‍ സമ്പന്നമാണ് പുറക്കാട് പഞ്ചായത്ത്.മത്സ്യ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ ഗ്രാമത്തിന് 9കിലോമീറ്റര്‍ സമുദ്രതീരമുണ്ട്. വളരെക്കാലം മുന്‍പ് മുതല്‍ തന്നെ പരമ്പരാഗത മത്സ്യബന്ധന രീതിയാണ് തുടരുന്നത്. 1953 ലാണ് പുറക്കാട് പഞ്ചായത്ത് രൂപംകൊള്ളുന്നത്.സുഗന്ധദ്രവ്യങ്ങളുടെ കയറ്റുമതിയില്‍ ലോകത്തില്‍ ഒന്നാം തരമെന്ന ഖ്യാതി പുറക്കാട് നേടിയിരുന്നു. വൈഡൂര്യം, പവിഴം, ചെമ്പ്, തകരം, ഈയം, വീഞ്ഞ് തുടങ്ങിയവ ഇവിടെ ഇറക്കുമതി ചെയ്തിരുന്നു. വാസ്കോഡ ഗാമയുടെ രണ്ടാമെത്ത പര്യടനവേളയില്‍ (1502) പോര്‍ച്ചുഗീസുകാര്‍ ആലപ്പുഴയുമായി ബന്ധം സ്ഥാപിച്ചത് പുറക്കാട് വഴിയാണ്.
പൊതു വിവരങ്ങൾ
ജില്ല : ആലപ്പുഴ
ബ്ലോക്ക് : അമ്പലപ്പുഴ
വിസ്തീർണ്ണം : 23.19
വാർഡുകളുടെ എണ്ണം : 19
ജനസംഖ്യ : 29437
പുരുഷന്മാർ : 14378
സ്ത്രീകള്‍ : 15059
സാക്ഷരത നിരക്ക് : 93.22%
പട്ടികജാതി കുടുംബങ്ങൾ : 450
പട്ടികവർഗ്ഗ കുടുംബങ്ങൾ : 24
അതിരുകൾ
കിഴക്ക് - കരുവാറ്റ തകഴി ഗ്രാമപഞ്ചായത്തുകൾ
പടിഞ്ഞാറ് - അറബിക്കടൽ
തെക്ക് – തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത്
വടക്ക് – അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത്