ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ, അമ്പലപ്പുഴ ബ്ലോക്ക് പരിധിയിൽ വരുന്ന പഞ്ചായത്താണ് പുറക്കാട്.23.19 ച.കി.മീ വിസ്തീർണ്ണമുള്ള ഈ പ്രദേശം തീരസമതലത്തിൽപ്പെടുന്നു.കാർഷിക കാലാവസ്ഥാ മേഖലയിൽ ഇത് സാൻഡി സോണിൽ ഉൾപ്പെടുന്നു.NRP വിഭജന പ്രകാരം പുറക്കാട് പ്രോബ്ലം ഏരിയ സോണിലാണ്.പഞ്ചായത്തിന്റെ 16.22 ച.കി.മീ പാടശേഖരങ്ങളും ചതുപ്പുകളും ജലാശയങ്ങളുമാണ്.കരപ്രദേശം 6.97 ച.കി.മീ മാത്രമേയുള്ളൂ.പടിഞ്ഞാറ് സമുദ്രതീരത്തോട് ചേർന്ന് തെക്ക്-വടക്കായി നാട പോലെയാണ് കരപ്രദേശം സ്ഥിതി ചെയ്യുന്നത്.പരമ്പരാഗത മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഈ ഗ്രാമത്തിന് 9 കി.മീ സമുദ്രതീരമുണ്ട്.വളരെക്കാലമായി പരമ്പരാഗത മത്സ്യബന്ധന രീതിയാണ് ഇവിടെ തുടരുന്നത്.വണ്ടാനം-തോട്ടപ്പള്ളി അപ്ലിഫ്റ്റിന്റെ ഭാഗമായിരുന്നു പുറക്കാട്.കുമാരൻ പാറമ്പിൽ വേലായുധൻ, അഴീയ്ക്കകത്ത് ചന്ദ്രശേഖരൻ എന്നിവരായിരുന്നു അപ്ലിഫ്റ്റ് ഭരണത്തിന് നേതൃത്വം നൽകിയത്. 1953-ൽ പുറക്കാട് പഞ്ചായത്ത് രൂപം...
കൂടുതൽ വായിക്കുക