Alappuzha District
ഓപ്പറേഷൻ തൂഫാൻ 2.0

ലഹരിക്കെതിരെ ജനകീയ മുന്നേറ്റം

ഓപ്പറേഷൻ തൂഫാൻ 2.0 കേരളത്തിലെ ലഹരി ഉപയോഗവും ലഹരി വ്യാപനവും തടയുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ–പ്രതിരോധ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടമാണ്.

 
പ്രധാന ലക്ഷ്യങ്ങൾ
  • 🚫 ലഹരി ഉപയോഗവും വിതരണവും തടയുക

  • 👨‍👩‍👧‍👦 കുടുംബങ്ങളുടെയും പൊതുസമൂഹത്തിന്റെയും പങ്കാളിത്തം ഉറപ്പാക്കുക

  • 🎓 വിദ്യാർത്ഥികളിലും യുവാക്കളിലും ലഹരിവിരുദ്ധ ബോധവൽക്കരണം ശക്തമാക്കുക

  • 🔎 ലഹരി സംബന്ധമായ സംശയാസ്പദ പ്രവർത്തനങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുക

  • 🤝 വാർഡ് തലത്തിൽ ജനകീയ ഇടപെടൽ ശക്തിപ്പെടുത്തുക

  • 🏘️ ലഹരിമുക്ത വാർഡുകളും സുരക്ഷിത സമൂഹവും സൃഷ്ടിക്കുക

 
തൂഫാൻ 2.0-യുടെ പ്രത്യേകത

പോലീസ്–എക്സൈസ് സംവിധാനങ്ങളുടെ പ്രവർത്തനത്തോടൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ, ആശാ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, ഹരിത കർമ്മസേന, ക്ലബ്ബുകൾ, സന്നദ്ധ പ്രവർത്തകർ, അയൽക്കൂട്ടങ്ങൾ തുടങ്ങിയവരെ കൂടി ഉൾപ്പെടുത്തി സമൂഹതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതാണ് രണ്ടാം ഘട്ടത്തിന്റെ പ്രധാന സവിശേഷത

 
28 സെപ്റ്റംബർ 2026

ഓപ്പറേഷൻ തൂഫാൻ 2.0-യുടെ സംസ്ഥാനതല ഉദ്ഘാടനം 2026 സെപ്റ്റംബർ 28-ന് രാവിലെ 11.00 മണിക്ക് മലപ്പുറം ജില്ലയിലെ എ.ആർ. നഗർ ഗ്രാമപഞ്ചായത്തിൽ നടക്കുന്നു. 

അതോടനുബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ പതാക ഉയർത്തൽ, തൂഫാൻ പ്രതിജ്ഞ, തൂഫാൻ വാരിയേഴ്സ് പ്രഖ്യാപനം, ബാഡ്ജ് വിതരണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുന്നു.

 

തൂഫാൻ