Alappuzha District
പുനർ ലേല പരസ്യം

November 3, 2026

പുറക്കാട് ഗ്രാമപഞ്ചായത്ത് വാർഡ് 18 ഗവ.എൽപി സ്‌കൂളിൽ മുറിച്ചിട്ടിരിക്കുന്ന നിലയിലുള്ള മരങ്ങൾ/ വിറക് 04/11/2026 ബുധനാഴ്ച രാവിലെ 11 മണിയ്ക്ക് പഞ്ചായത്താഫീസില്‍ വെച്ച് നിലവിലുളള ലേല വ്യവസ്ഥകള്‍ക്ക് വിധേയമായി പരസ്യമായി പുനർ ലേലം ചെയ്ത് കൊടുക്കുന്നതാണ്. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ താഴെപ്പറയുന്ന നിശ്ചിത തുക നിരത ദ്രവ്യം കെട്ടി വെയ്ക്കേണ്ടതാണ്. ലേലം അസാധു ആക്കാനുള്ള അധികാരം പൂര്‍ണ്ണമായും പഞ്ചായത്ത് ഭരണ സമിതിയില്‍ നിക്ഷിപ്തമാണ്. ടി ലേലം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പഞ്ചായത്താഫീസില്‍ നിന്നും പ്രവര്‍ത്തി ദിവസങ്ങളില്‍ നേരിട്ട് അറിയാവുന്നതാണ്. മേല്‍പറഞ്ഞ തീയതിയില്‍ പൊതു അവധിയോ, ഹര്‍ത്താലോ ഉണ്ടെങ്കില്‍ ടി ലേലം തൊട്ടടുത്ത പ്രവര്‍ത്തി ദിവസം നടത്തുന്നതാണ്.