Alappuzha District
ലഹരിക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ 2.0’

September 28, 2026

പഞ്ചായത്തുതല പ്രവർത്തനങ്ങൾക്ക് പുറക്കാട് ഗ്രാമപഞ്ചായത്തിൽ തുടക്കം

ലഹരിക്കെതിരെ ശക്തമായ പ്രതിരോധമുയർത്തി നടപ്പാക്കുന്ന “ഓപ്പറേഷൻ തൂഫാൻ 2.0 – ദി നർക്കോ ഹണ്ട്” പദ്ധതിയുടെ പഞ്ചായത്തുതല പ്രവർത്തനങ്ങൾക്ക് പുറക്കാട് ഗ്രാമപഞ്ചായത്തിൽ തുടക്കമായി.

              പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം സെപ്റ്റംബർ 28ന് രാവിലെ 11 മണിക്ക് പുറക്കാട് ഗ്രാമപഞ്ചായത്ത് ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റഹ്മത്ത് ഹാമിദ് നിർവഹിച്ചു. ലഹരിക്കെതിരായ പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും യുവാക്കളെയും വിദ്യാർഥികളെയും ലഹരിയുടെ പിടിയിൽ നിന്ന് സംരക്ഷിക്കുന്നതിനും കൂട്ടായ ഇടപെടൽ അനിവാര്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രസിഡന്റ് പറഞ്ഞു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. എ. സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഗിഫ്റ്റി. ജെ സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. എച്ച്. വിജയൻ നന്ദി രേഖപ്പെടുത്തി. അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ എസ്.ഐ ആശംസകൾ നേർന്നു.

വിദ്യാർത്ഥികളെയും ലഹരിയുടെ പിടിയിൽനിന്ന് സംരക്ഷിക്കുന്നതിനും സമൂഹത്തിന്റെ കൂട്ടായ ഇടപെടൽ ശക്തിപ്പെടുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

പരിപാടിയുടെ ഭാഗമായി തൂഫാൻ വാരിയർ ബാഡ്ജ് വിതരണം, ഫ്ലാഗ് ഹോസ്റ്റിംഗ് എന്നിവ സംഘടിപ്പിച്ചു. ലഹരിക്കെതിരായ പോരാട്ടത്തിൽ സന്നദ്ധ പ്രവർത്തകരെയും യുവജനങ്ങളെയും പൊതുസമൂഹത്തെയും അണിനിരത്തുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.

“ലഹരിക്കെതിരെ ജാഗ്രത, പ്രതിരോധം, കൂട്ടായ പ്രവർത്തനം” എന്ന സന്ദേശവുമായി പഞ്ചായത്തുതലത്തിൽ ഓപ്പറേഷൻ തൂഫാൻ 2.0 ശക്തമായ ജനകീയ മുന്നേറ്റമായി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചത്.

 തൂഫാൻ